BUS ACCIDENT ACCIDENT
വിദ്യാര്‍ഥി തെറിച്ചു വീണിട്ടും ബസ്സ് നിര്‍ത്താതെ പോയി
പ്ലസ് ടു വിദ്യാര്‍ഥിനി മര്‍ജാനക്കാണ് പരിക്കേറ്റത്

പാലക്കാട് | ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥിനി തെറിച്ചുവീണിട്ടും ബസ്സ് നിര്‍ത്താതെ പോയി. മണ്ണാര്‍ക്കാട് നിന്ന് തെങ്കരയിലേക്ക് സര്‍വീസ് നടത്തുന്ന ‘ശാസ്താ’ ബസില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. ചങ്ങലീരി സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ മര്‍ജാനക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നു വിദ്യാര്‍ഥിനി ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും വീണത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയെന്നു വിദ്യാര്‍ഥിനി പറഞ്ഞു.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. നാട്ടുകാരാണ് കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്.
---- facebook comment plugin here -----