Connect with us

Kerala

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

കുടുംബ വഴക്കിനിടയില്‍ മകന്‍ ബേബിയുടെ നെഞ്ചിന് കുത്തുകയായിരുന്നു.

Published

|

Last Updated

വയനാട്| മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ വഴക്കിനിടയില്‍ മകന്‍ ബേബിയുടെ നെഞ്ചിന് കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു.

സംഭവത്തില്‍ മകന്‍ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോബിന്‍ മാതാവിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് തടഞ്ഞു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് പിതാവിന് വെട്ടേറ്റെതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. പ്രതി റോബിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകാതെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

 

Latest