Connect with us

t20worldcup

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 14.2 ഓവറില്‍ 55 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് പുറത്തായി

Published

|

Last Updated

ദുബൈ | ലോകകപ്പ് ടി-20 സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 70 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനാണ് വിജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 56 റണ്‍സ് വിജയ ലക്ഷ്യം 8.2 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ജോസ് ബട്‌ലര്‍ 22 പന്തില്‍ 24 റണ്‍സും ജേസണ്‍ റോയ് 10 പന്തില്‍ 11 റണ്‍സും ജോണി ബെയര്‍സ്‌റ്റോ 6 പന്തില്‍ 9 ഒയിന്‍ മോര്‍ഗന്‍ 7 പന്തില്‍ പുറത്താവാതെ ഏഴ് റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസിനായി ഹൊസൈന്‍ രണ്ട് വിക്കറ്റും രാംപാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 14.2 ഓവറില്‍ 55 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് പുറത്തായി.

13 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ആദ്യ ഓവറില്‍ നേടിയ ഒരു സിക്‌സര്‍ മാത്രമായിരുന്നു വിന്‍ഡീസ് നിരയിലെ ഏക സിക്‌സര്‍. ഇംഗ്ലണ്ടിനായി ആദില്‍ റശീദ് നാലും ടൈമല്‍ മില്‍സും മൊഈന്‍ അലി രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Latest