Connect with us

National

എൻജിൻ തകരാറായി; ഗോ ഫസ്റ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

Published

|

Last Updated

നാഗ്പൂര്‍ | 139 യാത്രക്കാരുമായി പാറ്റ്‌നയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനം അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. എന്‍ജിന്‍ തകാറ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

ഗോ ഫസ്റ്റിന്റെ ജി എട്ട് 873 വിമാനമാണ് ശനിയാഴ്ച രാവിലെ 11.15ന് നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിന് തകരാര്‍ സംഭവിച്ചതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാഗ്പൂര്‍ വിമാനത്താവളത്തില അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയും ചെയ്തു. തുടര്‍ന്നായിരുന്നു ലാന്‍ഡിംഗ്.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു.