Connect with us

National

തമിഴ്നാട് നിയമസഭയുടെ അടിയന്തര സമ്മേളനം ഇന്ന്

ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ അനുമതിക്കായി സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ തിരിച്ചയച്ചതിന് പിന്നാലെയാണ് നിയമസഭ ചേരുന്നത്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട് നിയമസഭയുടെ അടിയന്തര സമ്മേളനം ഇന്ന് ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ അനുമതിക്കായി സര്‍ക്കാര്‍ അയച്ച ബില്ലുകള്‍ തിരിച്ചയച്ചതിന് പിന്നാലെയാണ് നിയമസഭ ചേരുന്നത്. നിയമസഭാ സ്പീക്കര്‍ എം അപ്പാവ് തിരുവണ്ണാമലെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞത്. നേരത്തെ, നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാജ്ഭവന്‍ പുനഃപരിശോധന നടത്തിയെന്ന് ആരോപിച്ച് ഡിഎംകെ ഭരണം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നാല് ഔദ്യോഗിക ഉത്തരവുകളും, 54 തടവുകാരെ അകാലത്തില്‍ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫയലും 12 ബില്ലുകളുമാണ് ഗവര്‍ണര്‍ തീര്‍പ്പാക്കാതെ വച്ചിരിക്കുന്നത്. ഒക്ടോബറിലാണ് നിയമസഭ അവസാനമായി പിരിഞ്ഞത്. നവംബര്‍ 10 ന്, നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ രവി അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

അതേസമയം, ഗവര്‍ണറുടെ നടപടികളില്‍ സഭയുടെ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി എംകെ  സ്റ്റാലിന്‍ പ്രത്യേക പ്രമേയം അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

 

 

Latest