Connect with us

Kerala

തിരുവല്ലയില്‍ വയോധിക കഴുത്തറുത്ത് മരിച്ച നിലയില്‍

കൊവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു

Published

|

Last Updated

പത്തനംതിട്ട | തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വയോധികയെ വീടിനുള്ളില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി(60)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വീട്ടിലെ അടുക്കളയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കൊവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest