Connect with us

bineesh kodiyeri

ബിനീഷ് കോടിയേരിയെ ഫെമ കേസില്‍ ഇ ഡി ചോദ്യം ചെയ്യുന്നു

വീണ്ടും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരായത്.

Published

|

Last Updated

കൊച്ചി | ബിനീഷ് കോടിയേരിയെ ഫെമ കേസില്‍ ഇ ഡി ചോദ്യം ചെയ്യുന്നു. ബിനീഷ് കോടിയേരിക്ക് ബിസിനസ് പങ്കാളിത്തമുള്ള കമ്പനികള്‍ ഉള്‍പ്പെട്ട ഫെമ കേസിലാണ് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെ 10.30 ഓടുകൂടിയാണ് ബിനീഷ് ചോദ്യം ചെയ്യലിനു ഹാജരായത്. കേസില്‍ കൊച്ചി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കഴിഞ്ഞ ആഴ്ച ബിനീഷിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല. വീണ്ടും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരായത്.

2020ല്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒരു വര്‍ഷത്തെ തടവിനുശേഷം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. കേസില്‍ അദായനികുതിയിലടക്കം പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

 

---- facebook comment plugin here -----

Latest