Connect with us

Uae

ഡ്രൈവിംഗ് സ്‌കൂളിൽ പരിസ്ഥിതി സൗഹൃദ പാഠങ്ങൾ ആരംഭിച്ചു

വിദ്യാർഥികൾക്ക് നെറ്റ് - സീറോ കാർബൺ പുറംതള്ളലിന്റെ പ്രായോഗിക ഡ്രൈവിംഗ് അനുഭവം നൽകുകയാണ് ലക്ഷ്യം.

Published

|

Last Updated

അബൂദബി| കൂടുതൽ സുസ്ഥിരമായ ഗതാഗതത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പുമായി എമിറേറ്റ്‌സ് ഡ്രൈവിംഗ് കമ്പനി കാർബൺ-ന്യൂട്രൽ ഡ്രൈവിംഗ് പരിശീലന പരിപാടിയായ “ഗ്രീൻ ഡ്രൈവ്’ ആരംഭിച്ചു. അബൂദബി ആസ്ഥാനമായുള്ള കാലാവസ്ഥാ സാങ്കേതിക കമ്പനിയായ കാർബൺ സിഫറുമായി സഹകരിച്ചാണ് യു എ ഇയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭം ആരംഭിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് നെറ്റ് – സീറോ കാർബൺ പുറംതള്ളലിന്റെ പ്രായോഗിക ഡ്രൈവിംഗ് അനുഭവം നൽകുകയാണ് ലക്ഷ്യം. ഓരോ വിദ്യാർഥിയുടെയും പരിശീലന സെഷനുകളുടെ കാർബൺ കാൽപ്പാട് കണക്കാക്കാൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കാർബൺ അക്കൗണ്ടിംഗ് രീതികൾ ഉപയോഗിക്കും.

ഇന്ധന തരം, വാഹന ഉപയോഗം, ഡ്രൈവിംഗ് ദൂരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർഥികൾക്ക് ഇതിന് അധിക ചെലവൊന്നും ഉണ്ടാകില്ല. പരിശീലനം പൂർത്തിയാക്കുമ്പോൾ സുസ്ഥിര ഡ്രൈവിംഗ് വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനക്ക് അംഗീകാരമായി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വി ഐ പി കാർ ഡ്രൈവിംഗ് ലൈസൻസ് പാക്കേജുകളിൽ ചേർന്ന വിദ്യാർഥികൾക്കാണ് ഗ്രീൻ ഡ്രൈവ് തുടക്കത്തിൽ ലഭ്യമാകുക. ഇത് സമീപഭാവിയിൽ മറ്റ് ലൈസൻസ് തരങ്ങളിലേക്കും പരിശീലന പാക്കേജുകളിലേക്കും വ്യാപിപ്പിക്കും. ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ മാത്രമല്ല, ഏത് തരം വാഹനങ്ങളുമായും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

 

 

Latest