adoption case
ദത്ത് വിവാദം: ഷിജു ഖാന്‍ തെറ്റ് ചെയ്തിട്ടില്ല- സി പി എം
ചിലത് തുറന്നുപറയാന്‍ പരിമിതിയുള്ളതിനാല്‍ എല്ലാവരും ചേര്‍ന്ന് ഷിജുഖാനെ വേട്ടയാടുന്നു
തിരുവനന്തപുരം | അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ നിയമപരമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സി പി എം. ഷിജു ഖാന്‍ നിയമപ്രകാരം ചെയ്യാനുള്ള കാര്യങ്ങളാണ് ചെയ്തതെന്നും എന്നാല്‍ ചിലത് തുറന്നുപറയാന്‍ പരിമിതിയുള്ളതിനാല്‍ എല്ലാവരും വേട്ടയാടുകയാണെന്നും സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച് ആറോ ഏഴോ മാസത്തിന് ശേഷമാണ് ദത്ത് നടപടികള്‍ നടക്കുന്നത്. ഈ വേളയില്‍ പരാതി ലഭിക്കാത്തതിനാല്‍ തന്നെ, ഷിജുഖാന് മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ല.
കുഞ്ഞിനെ കട്ടോണ്ട് പോയി എന്ന് പറഞ്ഞ അനുപമ തന്നെ ശിശു ക്ഷേമ സമതിയില്‍ കുഞ്ഞിനെ എത്തിച്ചതാണ് എന്ന് മൊഴി നല്‍കി. അമ്മയെ ഒരു സ്ഥലത്ത് പൂട്ടിയിട്ടു എന്നാണ് അനുപമ അവകാശപ്പെടുന്നത്. അതിന്റെ ശരിയായ കാര്യം അറിയില്ല. കുഞ്ഞിന്റെ അച്ഛനെ ആരും പൂട്ടിയിട്ടില്ല. ആര്, ഏഴ് മാസത്തിനു ശേഷമാണു ദത്ത് നടപടികള്‍ നടക്കുന്നത്. ഈ വേളയില്‍ പരാതിയുമായി ആരും എത്തിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.




