Connect with us

Kerala

'അത് അവധിയെക്കുറിച്ചല്ല, മുറിഞ്ഞുപോയ സംസാരമാണ് വാര്‍ത്തയാക്കിയത്'; വള്ളംകളി വിഷയത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

അത് കുട്ടനാട് എം എല്‍ എയോടല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം.

Published

|

Last Updated

മലപ്പുറം| കുട്ടനാട്ടിലെ വള്ളംകളി അവധിയെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തില്‍ പിന്തുണച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ പരാമര്‍ശം അവധിയെക്കുറിച്ചായിരുന്നില്ല, ഞങ്ങള്‍ തമ്മില്‍ സഭയില്‍ വെച്ച് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന  മറ്റൊരു വിഷയത്തിൽ തനിക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഞങ്ങള്‍ സംസാരിക്കുന്നതിനിടെ ചോദ്യം വന്നപ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റ് മറുപടി പറഞ്ഞശേഷം ഇരുന്ന് എന്നോടുള്ള സംസാരം തുടര്‍ന്നുവെന്നാണ് എന്റെ ഓര്‍മ്മ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുറിഞ്ഞുപോയ സംസാരമാണ് വാര്‍ത്തയാക്കിയത്. അത് കുട്ടനാട് എം എല്‍ എയോടല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും അറിയാം. ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുട്ടനാട് എം എല്‍ എ റെജി ചെറിയാന്റെ സബ്മിഷന്‍. പരിശോധിച്ച് തീരുമാനിക്കാമെന്ന് മറുപടി പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സീറ്റില്‍ ഇരുന്ന് കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Content Highlights:
IUML leader PK Kunhalikutty defended CM Pinarayi Vijayan regarding his leaked remarks on the Kuttanad boat race holiday in the Assembly. Kunhalikutty clarified that the CM’s comment was part of an ongoing private conversation between them and not directed at the MLA. The video of the CM saying he would not grant the holiday had sparked widespread protests.

---- facebook comment plugin here -----

Latest