Connect with us

Educational News

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത

എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി.

Published

|

Last Updated

തിരുവനന്തപുരം| കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശി വിസ്മയക്കാണ് മൂന്നാം റാങ്ക്.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. ജൂലൈ എട്ടിന് ആദ്യഘട്ട എന്‍ജിനീയറിങ് അലോട്ട്നമെന്റ് നടപടികള്‍ ആരംഭിക്കും. ഓഗസ്റ്റ് 14നകം പ്രവേശനം പൂര്‍ത്തിയാക്കും. കേരളത്തില്‍ 192 കേന്ദ്രങ്ങളിലായി 95,016 പേരാണ് പരീക്ഷ എഴുതിയത്.

26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്.

വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. സിബിഎസ്ഇ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് കീം ഫലപ്രഖ്യാപനം വൈകിയതെന്ന് മന്ത്രി അറിയിച്ചു.

എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും മന്ത്രി റോജി എം ജോണ്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ പരമാവധി സമയം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ രണ്ടു പ്രാവശ്യം സമയം നീട്ടി നല്‍കി. രാജ്യത്താകെ സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയത്തില്‍ 13 ശതമാനം കൂടി ഫലം പുറത്തു വരാനുണ്ട്. ഇതില്‍ വളരെ ചെറിയൊരു ശതമാനം എണ്ണം കുട്ടികളേ കേരളത്തില്‍ നിന്നുള്ളൂവെന്നും  മന്ത്രിപറഞ്ഞു.

Content Highlights:
The KEAM entrance examination results have been officially announced. Roshan Raju from Angamaly secured the first rank in Engineering, while Vinayakan Narayanan topped the Pharmacy list. Students can access their results on cee.kerala.gov.in, and the first allotment process begins on July 8.

 

Latest