National
മണിപ്പുരില്‍ 55 കോടിയുടെ മയക്കുമരുന്ന് വേട്ട
സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി.
ഇംഫാല്‍ | മണിപ്പൂരിലെ ചുരാചാന്ത്പുര്‍ ജില്ലയില്‍ 55.52 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട.’ഓപ്പറേഷന്‍ വൈറ്റ് വെയിലി’ന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ), കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പുര്‍ പോലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്.
219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും 8 ചെറിയ ടിന്നുകളില്‍ സൂക്ഷിച്ചിരുന്ന കറുപ്പും കണ്ടെടുത്തു. കൂടാതെ രണ്ട് വാക്കി-ടോക്കിയും 7,58,050 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടി.







