drug dealer arrested
തൃശൂരിൽ മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരൻ പിടിയിൽ
ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ പ്രതി കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ | കൊടുങ്ങല്ലൂരിൽ ഹാഷിഷ് ഓയിൽ മൊത്തക്കച്ചവടക്കാരൻ പിടിയിൽ. ഏഴ് കിലോ മയക്കുമരുന്ന് കടത്തിയ പ്രതി കൊപ്രക്കളം കിഴക്ക് ഭാഗം സ്വദേശി ലസിത്ത് റോഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുന്ന സമയത്തും പ്രതിയുടെ കൈയിൽ നിന്ന് പോലീസ് ഹാഷിഷ് ഓയിൽ കണ്ടെത്തിയിരുന്നു.
കൊടുങ്ങല്ലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അന്തർ ദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ വാടാനപ്പള്ളി പെോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്നുളള അന്വേഷണത്തിലാണ് ലസിത് റോഷൻ എന്ന ജാക്കിയെ പിടികൂടുന്നത്.
---- facebook comment plugin here -----