Connect with us

Ongoing News

ഡ്രോണ്‍ ആക്രമണം; സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം . ആക്രമണത്തില്‍ ആളപായമില്ല

Published

|

Last Updated

ബഹ്റൈന്‍ / മനാമ |  ഡ്രോണ്‍ ആക്രമണത്തിന് ശേഷം സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തെ റാസ് തനുരയിയിലെ പ്ലാന്റിലെ പ്രവര്‍ത്തനം അരാംകോ നിര്‍ത്തിവച്ചതായി അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു

റാസ് തനുറ റിഫൈനറി ലക്ഷ്യമിടാന്‍ ശ്രമിച്ച രണ്ട് ഡ്രോണുകള്‍ നശിപ്പിച്ചു. ആക്രമണം പരാജയപ്പെടുത്തിയതായി സഊദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അല്‍-മാലികി കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ വീണതിനാല്‍ റിഫൈനറിക്കുള്ളില്‍ പരിമിതമായ തീപിടുത്തമുണ്ടായെങ്കിലും പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി

ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ കേന്ദ്രമായ രാജ്യത്തെ ഏറ്റവും നിര്‍ണായകമായ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. ഡീസലിന്റെ പ്രധാന വിതരണക്കാരായ എണ്ണ ശുദ്ധീകരണശാല അടച്ചുപൂട്ടിയ വാര്‍ത്ത പുറത്തുവന്നതോടെ ഗ്യാസ് നിക്ഷേപം കുതിച്ചുയര്‍ന്നു.

 

Latest