Connect with us

Kerala

ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ വി കാമകോടി

ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം

Published

|

Last Updated

ചെന്നൈ | ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്നമദ്രാസ് ഐ ഐ ടി ഡയറക്ടര്‍ വി കാമകോടിയുടെ പരാമര്‍ശം വിവാദമായി. ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നാണ് കാമകോടി പറഞ്ഞത്.

പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ വി കാമകോടിയുടെ പരമാര്‍ശം. തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്‍കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നെന്നാണ് കാമകോടി പറയുന്നത്. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും ബാക്ടീരിയകളേയും ഫംഗസുകളേയും ഇത് നശിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിദഗ്ധരില്‍ പ്രധാനിയാണ് വി കാമകോടി. രാജ്യത്തെ ആദ്യ മൈക്രോ പ്രൊസസറായ ശക്തി വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ആളില്‍ നിന്ന് ആണ് ഇത്തരം ശാസ്ത്രീയമായ അടിത്തറയില്ലാത്ത പരാമര്‍ശം.

ശാസ്ത്രത്തെ നിഷേധിക്കുന്ന ഇത്തരം പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഐ ഐ ടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തി. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഉള്‍പ്പടെ കാമകോടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മദ്രാസ് ഐ ഐ ടി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസ്താവന കാമകോടിയുടെ പരാമര്‍ശത്തെ രൂക്ഷമായി അപലപിച്ചു.

---- facebook comment plugin here -----

Latest