Connect with us

TRIVANDRAUM GOLD SMUGGLING

സ്വപ്‌ന സുരേഷിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍

Published

|

Last Updated

കൊച്ചി | ചാനല്‍ അഭിമുഖങ്ങളില്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായാണ് ചോദ്യം ചെയ്യല്‍.

 

Latest