Connect with us

Kerala

ഡോ.മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല; വി സി ഉത്തരവിറക്കി

ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിന്റെ ചുമതലകള്‍ ഹേമ ആനന്ദിനും നല്‍കിയിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം| ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി. നേരത്തെ മിനി കാപ്പന് ചുമതല നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിന്റെ ചുമതലകള്‍ ഹേമ ആനന്ദിനും നല്‍കിയിട്ടുണ്ട്. ഇതോടെ അസാധാരണമായ നടപടി ക്രമങ്ങളിലേക്കാണ് കേരള സര്‍വകലാശാല കടക്കുന്നത്.

സര്‍വകലാശാലയുടെ താത്ക്കാലിക വി സിയായ ഡോ. സിസ തോമസ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഈ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. സര്‍വകലാശാലയുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി ഉത്തരവ് ഇറക്കണമെന്നായിരുന്നു അതിന് കാരണമായി മിനി കാപ്പന്‍ പറഞ്ഞിരുന്നത്.

എന്നാല്‍ രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാര്‍ തുടരുന്ന സാഹചര്യത്തില്‍ ഈ ഉത്തരവ് ഇറക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഉത്തരവിറക്കാന്‍ തയ്യാറാകാത്ത ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള നിര്‍ദേശം വി സി മോഹനന്‍ കുന്നുമ്മല്‍ നല്‍കിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.