Connect with us

Kerala

സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും

ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുക്കും.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ഇന്ന്  വിരമിക്കും. 35 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുക്കും.

ജയതിലകിന്റെ വിരമിക്കലിനെ തുടര്‍ന്ന് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ഇന്ന് വൈകുന്നേരം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. ഇതോടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ, ചീഫ് സെക്രട്ടറിയുടെ വിരമിക്കല്‍ കണക്കിലെടുത്ത് നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്നേക്ക് മാറ്റി. വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ ഔദ്യോഗികമായി ആശംസകള്‍ അറിയിക്കും. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെയുള്ള സുപ്രധാന തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങളും മന്ത്രിസഭ പരിഗണിച്ചേക്കും.

അതേസമയം, നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയവും ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകും. ദേശീയ പരീക്ഷാ സംവിധാനം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ അവതരിപ്പിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ഥനകളുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇന്നത്തെ നിയമസഭാ നടപടികളിലെ പ്രധാന അജണ്ടയായിരിക്കും.

Content Highlights:
Kerala Chief Secretary Dr A Jayathilak retires today after 35 years of service, and Home Secretary Biswanath Sinha will take charge as his successor this evening. The state cabinet meeting was advanced to today to honor the retiring official. Meanwhile, the Assembly will discuss NEET exam irregularities.

Latest