Health
ബാറ്ററികൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്; കാരണം ഇതാണ്...
ബട്ടന്‍ ബാറ്ററിയുടെ വളരെ ചെറിയ സൈസും അതിന്റെ മിനുസമുള്ള പ്രതലവും കുഞ്ഞുങ്ങളെ അതു കഴിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തണം.

ബട്ടൻ ബാറ്ററികൾ, അതായത് വാച്ചിൽ ഇടുന്ന പോലുള്ള ബാറ്ററികൾ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നവരാണ് നമ്മൾ പലരും. ചിലപ്പോൾ വീട്ടിൽ തന്നെ എവിടെയെങ്കിലും കളയും. അല്ലെങ്കിൽ ചാർജ് തീരാത്ത ബാറ്ററികൾ ചെറിയ ഉപയോഗത്തിന് ശേഷം പിന്നീടുള്ള ആവശ്യത്തിനായി എവിടെയെങ്കിലും മാറ്റിവെക്കും. ഈ ചെയ്യുന്നതിലെ അപകടം ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ബാറ്ററികൾ കുട്ടികളെ പെട്ടെന്ന് ആകർഷിക്കുന്ന ഒരു വസ്തുവാണ്. കളിക്കാനായും മറ്റും അവർ അത് ഉപയോഗിക്കും. നാവിൽ വെച്ച് ബാറ്ററിയുടെ തരിപ്പ് ആസ്വദിക്കുന്നത് നമ്മൾ തന്നെ പലവട്ടം ചെയ്തിട്ടുള്ള കാര്യമാണ്. ഇത് കുട്ടികളും അനുകരിക്കും. ആ സമയം ഇവ വയറ്റിൽ ചെന്നാൽ ഉണ്ടാകുന്ന അപകടം വലുതാണ്. അതെ, മരണത്തിന് വരെ ഇത് കാരണമാകും.
കുഞ്ഞുങ്ങള്‍ ബട്ടന്‍ ബാറ്ററി വിഴുങ്ങിയ സംഭവങ്ങള്‍ അനവധിയാണ്. പലപ്പോഴും ഇതു മാതാപിതാക്കള്‍ അറിയാതിരിക്കുകയും ബാറ്ററി കുഞ്ഞുങ്ങളുടെ വയറ്റില്‍ കിടന്ന് ഒടുവില്‍ ആന്തരിക രക്തസ്രാവം സംഭവിച്ചു മരിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെയുണ്ട്.
ബട്ടന്‍ ബാറ്ററിയുടെ വളരെ ചെറിയ സൈസും അതിന്റെ മിനുസമുള്ള പ്രതലവും കുഞ്ഞുങ്ങളെ അതു കഴിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. വായിലെ തുപ്പലും അന്നനാളത്തിലെ ടിഷ്യൂവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് ഹൈഡ്രോക്സൈഡ് അടങ്ങിയ ഒരു ആല്‍ക്കലൈന്‍ സോലുഷന്‍ ഉണ്ടാക്കും. ഇത് കോശങ്ങളെ അലിയിച്ചുകളയാൻ തക്ക അപകടകാരിയാണ്. ഇതുമൂലം കുഞ്ഞിന്റെ അന്നനാളത്തിനു സാരമായ പരിക്ക് സംഭവിക്കും. ഇത് പിന്നീട് മരണത്തിലേക്ക് വരെ ചെന്നെത്തിയേക്കാം. അതിനാൽ നിർബന്ധമായും ബട്ടൺ ബാറ്ററികൾ പോലുള്ളവ കൈകാര്യം ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കുക.