Connect with us

Kerala

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹരജി ഹൈക്കോടതി തള്ളി

മൊഴിപകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും ഹരജിയില്‍.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹരജി ഹൈക്കോടതി തള്ളി. ഇത് ഹരജിക്കാരനായ ദിലീപിന് തിരിച്ചടിയായി.

മൊഴിപകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിതയുടെ ഹരജിയില്‍ പറഞ്ഞിരുന്നു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. എന്നാല്‍, തീര്‍പ്പാക്കിയ ഒരു ഹരജിയില്‍ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമലംഘനമാണെന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്.

ഹരജികള്‍ പരിഗണിച്ച കോടതി ഡിവിഷന്‍ ബഞ്ച്, ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെത് തള്ളുകയായിരുന്നു.