Connect with us

Kerala

ഡിജിപി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി

2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. രണ്ട് വര്‍ഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. 2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂണ്‍ മുപ്പതിനാണ് അനില്‍കാന്തിനെ പോലീസ് മേധാവിയായി മന്ത്രിസഭായോഗം നിര്‍ദേശിച്ചത്. ലോകനാഥ് ബെഹ്‌റ വിരമിച്ച ഒഴിവിലായിരുന്നു അനില്‍കാന്തിന്റെ നിയമനം.ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാനപോലീസ്  മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത്.

പോലീസ്  തലപ്പത്തേക്ക് വരുന്ന സമയത്ത് അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാല്‍ പോലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി സര്‍വീസ് നീട്ടിക്കിട്ടിയിരിക്കുകയാണ്.ബെഹ്‌റയെ പോലെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനില്‍ കാന്തും പോലീസ് മേധാവിയായത്.കല്പറ്റ എഎസ്പിയായിരിക്കെ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ദീര്‍ഘനാള്‍ സസ്‌പെന്‍ഷനിലായി. പിന്നീട് കുറ്റവിമുക്തനായി.

Latest