Kuwait
കുവൈത്തിൽ കോപറേറ്റീവ് സോസൈറ്റികളിലെ അഴിമതി തുടച്ചു നീക്കാൻ ഉപ പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നു
സഹകരണ യൂണിയനിലെ ചില ഉദ്യോഗസ്ഥര്‍ ചില കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന അഴിമതിയുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ട്.
കുവൈത്ത് സിറ്റി | കുവൈത്തിലെ ജംഇയ്യകളില്‍ (കോപറേറ്റീവ് സോസൈറ്റി )നടക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ കുവൈത്ത് ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് നേരിട്ടിറങ്ങും.കോപ്പറേറ്റീവ് സൊസൈറ്റി യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രണ്ട് പേരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ജംഇയ്യകളില്‍ നടക്കുന്ന അഴിമതി ഇല്ലാതെയാക്കാ നാണ് ശൈഖ് ഫഹദ് അല്‍ യൂസഫ് നേരിട്ട് ഇറങ്ങുന്നത് ചില പ്രമുഖ കമ്പനികള്‍ക്കും അഴിമതിയില്‍ പങ്കുള്ളതായി പിടിയിലായവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.
സഹകരണ യൂണിയനിലെ ചില ഉദ്യോഗസ്ഥര്‍ ചില കമ്പനികളുമായി ചേര്‍ന്ന് നടത്തുന്ന അഴിമതിയുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ ആയിട്ടുണ്ട്.വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പ്രവാസികള്‍ ഉള്‍പ്പെടെ അറസ്റ്റിലാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കുവൈത്തില്‍ എല്ലാ മേഖലയിലും ഉപ പ്രധാനമന്ത്രി ഷേക്ക് ഫഹദ് അല്‍ യൂസഫിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്.







