National
ഡല്‍ഹി സംഘര്‍ഷം; അതീവ ജാഗ്രതാ നിര്‍ദേശം, 200 ദ്രുത കര്‍മ്മ സേനാംഗങ്ങളെ നിയോഗിച്ചു
നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ന്യൂഡല്‍ഹി | ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ 200 ദ്രുത കര്‍മ്മ സേന അംഗങ്ങളെ നിയോഗിച്ചു. ഇവിടെ ഡ്രോണ്‍ നീരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വടക്കു പടിത്താറാന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലാണ് ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത്.
ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.







