Connect with us

local body election 2025

കൊടിയത്തൂർ കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു

ഇന്നലെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചർച്ചകൾ അവസാനിക്കാത്തത് കാരണം നടന്നില്ല.

Published

|

Last Updated

മുക്കം| കൊടിയത്തൂരിൽ എൽ ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണ പരിപാടികൾ സജീവമാക്കിയിട്ടും യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു. ഇന്നലെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചർച്ചകൾ അവസാനിക്കാത്തത് കാരണം നടന്നില്ല. അതിനിടെ, പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ ആൾ തിരിച്ചെത്തിയതോടെ കൊടിയത്തൂർ കോൺഗ്രസ്സിൽ വീണ്ടും ഭിന്നത രൂക്ഷമായി. നേരത്തേ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന വ്യക്തിയാണ് ജില്ലയിലെ ഉന്നത നേതാക്കളുടെ ഒത്താശയോടെ പാർട്ടിയിൽ തിരിച്ചെത്തിയത്.

തിരിച്ചെത്തിയപ്പോൾ മണ്ഡലം ഭാരവാഹിത്വമുൾപ്പെടെ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്ഥാനമുപയോഗിച്ച് സ്ഥാനാർഥി നിർണയത്തിലുൾപ്പെടെ ഇടപെടുന്നതായാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മൂന്നാം വാർഡിൽ ഇയാളുടെ നോമിനി സ്ഥാനാർഥിയായതോടെ യു ഡി എഫ് ശക്തി കേന്ദ്രമായ വാർഡിൽ മത്സരം കൂടുതൽ കടുത്തതാകുകയും ചെയ്തു. തൊട്ടടുത്ത പത്താം വാർഡിലും സ്ഥാനാർഥി നിർണയത്തിൽ ഇയാൾ ഇടപെട്ടതായും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം നടന്ന യു ഡി എഫ് സ്ഥാനാർഥികളുടെ ഫോട്ടോ ഷൂട്ടിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. തൊട്ടടുത്ത വാർഡ് കൺവെൻഷനുകളിലും ഇയാൾ ക്ഷണിക്കാത്ത അതിഥിയായി എത്തുന്നതിൽ പലർക്കും വലിയ എതിർപ്പാണുള്ളത്. മൂന്നാം വാർഡിൽ ചുരുക്കം ചില വോട്ടുകൾ ലഭിക്കുന്നതിന് മാത്രമേ ഇയാളുടെ നേതൃത്വം ഉപകരിക്കുകയുള്ളൂവെന്നും ഇദ്ദേഹം നയിച്ചാൽ തൊട്ടടുത്ത വാർഡുകളിൽ മാത്രമല്ല, ഗ്രാമ പഞ്ചായത്തിൽ മൊത്തം കോൺഗ്രസ്സ് പ്രവർത്തകരുടെ എതിർപ്പുണ്ടാകുമെന്ന് ഒരു വിഭാഗം പ്രവർത്തകർ പറയുന്നു.

പെരുമണ്ണയിലും ഒളവണ്ണയിലും യു ഡി എഫ് സ്ഥാനാർഥികളായി

പെരുമണ്ണ| പഞ്ചായത്തിലെ 22 വാർഡുകളിലെയും യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പെരുമണ്ണ ടൗണിൽ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വാർഡും സ്ഥാനാർഥികളും: വാർഡ് ഒന്ന്- പയ്യടിമീത്തൽ സനൂപ് പി, രണ്ട്- പയ്യടിതാഴം കെ പി രാജീവ്, മൂന്ന്- പാറകോട്ടുതാഴം എൻ ടി അബ്്ദുല്ല നിസാർ, നാല് – പെരുമണ്ണ നോർത്ത് യു കെ റുഹൈമത്ത്, അഞ്ച് – അറത്തിൽപറമ്പ് മുതുമന നളിനി, ആറ് – പെരുമൺപുറ വെസ്റ്റ്- ഫിമിലി പുൽപറമ്പിൽ, ഏഴ് – പെരുമൺപുറ ഈസ്റ്റ് നിഷ, എട്ട് – തയ്യിൽതാഴം ബിൻസി ടി പി, ഒമ്പത് – പാറമ്മൽ ശ്രീകല കോട്ടാപൊയിൽ മേത്തൽ, പത്ത് – കോട്ടായിതാഴം വി ടി മനോജ് 11 – വെള്ളായിക്കോട് ആർ എം ഉമ്മുജമീല, 12- പെരുമണ്ണ സൗത്ത് പ്രഭാവതി, 13- പെരുമണ്ണ ടൗൺ എം പി അബ്്ദുൽ മജീദ്, 14- പാറക്കണ്ടം കെ ഇ മുഹമ്മദ് ഫസൽ, 15- പുത്തൂർമഠം എ ടി മുനീർ, 16- ഇല്ലത്തു താഴം പ്രിയങ്ക എൻ പി, 17- വള്ളിക്കുന്ന് ടി ടി സുബ്ര്ഹമണ്യൻ, 18- അമ്പിലോളി ആഇശാബി കെ എം,19- ചങ്ങരംകുന്ന് പ്രേമരാജൻ പി പി, 20- പന്നിയുർകുളം രമ്യ തട്ടാരിൽ, 21- പറക്കുളം മുഹമ്മദ് ഫാഇസ്, 22- നെടുംമ്പറമ്പ് കെ പി രാജൻ നെടുംപറമ്പിൽ.

ഒളവണ്ണ പഞ്ചായത്തിലെ 21 വാർഡുകളിലെ യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

പന്തീരാങ്കാവിൽ നടന്ന കൺവെൻഷനിലാണ് പ്രഖ്യാപിച്ചത്. മൂന്ന് വാർഡുകളിലെ സ്ഥാനാർഥികളെ ഇന്ന് തീരുമാനിക്കും. കൺവെൻഷൻ കെ പി സി സി രാഷ്്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വാർഡും സ്ഥാനാർഥികളും: വാർഡ് ഒന്ന് – ഇരിങ്ങല്ലൂർ സി എം ഹനീഫ, രണ്ട് – പാലാഴി പാല ടി എം റംസീന, മൂന്ന്- പാലാഴി പാല ഈസ്റ്റ് മിനി സുധാകരൻ, നാല്- പാലാഴി വെസ്റ്റ് ഇ മുനീഫ, അഞ്ച്- പാലാഴി ഈസ്റ്റ് വി സവിത, ആറ്- പന്തീരാങ്കാവ് നോർത്ത് വിനോദ് കുമാർ കുറുങ്ങാടം, പത്ത്- മണക്കടവ് എം കെ ശരീഫ, 11- കൊടൽ നടക്കാവ് സി ബിജു, 12- മൂർക്കനാട് പി എം റസീന, 13- ചാത്തോത്തറ റെനിൽ കുമാർ മണ്ണൊടി, 14- കൊടിനാട്ട്മുക്ക് പി കണ്ണൻ, 15- പാലകുറുമ്പ വിപിൻ ഒളവണ്ണ, 16- ഒളവണ്ണ ടി അബ്്ദുൽ മുജീബ്, 17- തൊണ്ടിലക്കടവ് വയലിലകത്ത് അബൂബക്കർ, 18- കയറ്റി എം ജയ പ്രസാദ്, 19- ഒടുമ്പ്ര വി പ്രവീണ, 20- കമ്പിളിപറമ്പ് പി എം സൗദ, 21- കുന്നത്തുപാലം ടി പി എം സ്വാദിഖ്, 22- എം ജി നഗർ അജ്‌നാസ് കൊല്ലേരി, 23- മാത്തറ സി കെ സാജിത, 24- കോന്തനാരി കെ സുനിൽ.

ഓമശ്ശേരിയിൽ എൽ ഡി എഫ് 15 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഓമശ്ശേരി പഞ്ചായത്തിൽ എൽ ഡി എഫ് ഒന്നാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന എൽ ഡി എഫ് കൺവെൻഷനിലാണ് പ്രഖ്യാപനം നടന്നത്. 15 വാർഡുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആറ്, എട്ട്, 11, 12, 13, 15, 22 വാർഡുകളിൽ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. സി പി എം ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. എം പി രാജേഷ് അധ്യക്ഷത വഹിച്ചു.

സി പി എം 18 വാർഡുകളിലും സി പി ഐ , ഐ എൻ എൽ, ആർ ജെ ഡി, കെ സി ഒ ബി എന്നിവ ഓരോ വാർഡുകൾ വീതവുമാണ് മത്സരിക്കുക. വാർഡുകളും സ്ഥാനാർഥികളും: വാർഡ് ഒന്ന് കൂടത്തായി- ശറഫുദ്ദീൻ, രണ്ട് ചാമോറ- ജിൻസി സിബി, മൂന്ന് ചെമ്മരുതായി- കെ കെ ബാലകൃഷ്ണൻ, നാല് പെരിവില്ലി- സിദ്ദീഖ് പുത്തൻപുര, അഞ്ച് കാട്ടുമുണ്ട- ദിവൃ ബാബു ഗണേശൻ, ഏഴ് ഓമശ്ശേരി ഈസ്റ്റ് – സഹീദ ബശീർ കോമാവുള്ള കണ്ടി, ഒന്പത് അമ്പലക്കണ്ടി- സെമീന, പത്ത് ശഖണ്ണക്കോട്- ശ്രീജ പുനത്തിൽ, 14 കുളത്തക്കര- അസ്്ല ശൗക്കത്ത് തെക്കെ തലക്കൽ, 16 പലക്കുന്നു- മിനി പടാളി കുന്ന്, 17 പുത്തൂർ- ടി കെ റംല തൈകണ്ടി, 18 മുടൂർ- ഡി ഉഷാദേവി, 19 മങ്ങാട്- കെ ആനന്ദ കൃഷ്ണൻ, 20 മേപ്പള്ളി- കെ കെ രാധാകൃഷ്ണൻ, 21 ചക്കിക്കാവ്- ടി ടി മനോജ് കുമാർ.

അതേസമയം, യു ഡി എഫ് അഞ്ച് വാർഡുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വാർഡ് ഒന്പത് അമ്പലക്കണ്ടി- സുബീന നെച്ചൂളി, 10 വെണ്ണക്കോട്- മിനി ദാസൻ, 12 നടമ്മൽ പൊയിൽ കെ പി ജാബിർ, 16 പാലക്കുന്ന് സൂപ്പർ- സൗദ, 17 പുത്തൂർ- എം കെ ശഫ്നാസ്.

ചാത്തമംഗലം യു ഡി എഫ് സ്ഥാനാർഥികൾ

കുന്ദമംഗലം  ചാത്തമംഗലം പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഖാദർ ഉദ്ഘാടനം ചെയ്തു. ടി വേലായുധൻ സംസാരിച്ചു.
വാർഡ് ഒന്ന്- പുള്ളന്നൂർ അൻശിദ സൈനുദ്ദീൻ, രണ്ട് മലയമ്മ- ബബിത്ത് മുഴിപ്പുറത്ത്, മൂന്ന് മട്ടയം- സലീം കുന്നത്ത്, നാല് ഈസ്റ്റ് മലയമ്മ- സുഹറ അമീർ, അഞ്ച് കളൻ തോട്- സലീന ഇ എം, ആറ് കെട്ടാങ്ങൽ- അനില ശ്രീധരൻ, ഏഴ് പരതപ്പൊയിൽ- കെ സജീവൻ , എട്ട് ഏരിമല – വിശ്വനാഥൻ പൂക്കോട്ട് പുറത്ത്, ഒമ്പത് നായർക്കുഴി- ഷാജി ചോലയിൽ, പത്ത് പാഴൂർ- അബ്്ദുൽ അസീസ് ഇളം പിലാശ്ശേരി, 11 കൂളിമാട് – സ്മിജ ചെമ്പാട്ടുകുഴി, 12 അരയങ്കോട്- എം കെ നദീറ, 13 പുതിയാടം- സുബൈദ അയ്യപ്പം കുളങ്ങര, 14 വെളളലശ്ശേരി – ബബില ഷജിൻ പുളിയാറം കുഴി, 15 ചൂലൂർ- അബ്്ദുൽ ഗഫൂർ ചെറിളിക്കോട്ട് , 16 ചെട്ടിക്കടവ്- ചന്ദ്രൻ പുൽപറമ്പിൽ, 17 വെള്ളന്നൂർ- ഗിരിജ പാലാം പറമ്പിൽ 18 കൂഴക്കോട്- വേലായുധൻ ഉണ്ണറാറമ്പത്ത്, 19 കോഴിമണ്ണ- പുഷ്പവേണി വി പി, 20 ചാത്തമംഗലം- എം കെ അനീഷ്, 21 വേങ്ങേരി മഠം- അജീഷ് എം കെ, 22 വലിയപൊയിൽ- അജിത ആണിയാം വീട്ടിൽ, 23 ചേനോത്ത്- ശ്രീരാഗ് നെടുങ്ങാട്ടുമ്മൽ, 24 പുള്ളാവൂർ- ഫൗസിയ മുഹമ്മദ് മൂന്നാഞ്ചേരി.

കുന്ദമംഗലത്ത് കോൺഗ്രസ്സ് സ്ഥാനാർഥികളായി

കുന്ദമംഗലം പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. വാർഡ് ഒന്ന്- എ പി ബാലൻ, രണ്ട്- ടി കെ ഹിതേഷ് കുമാർ, നാല്- ബിന്ദു തണ്ടശ്ശേരി, ഒമ്പത്- റീന സജീന്ദ്രൻ, പത്ത്- സി വി സംജിത്ത്, 11- ബിജു സുവർണ, 12- പ്രിയ ജിജിത്ത്, 13- ജിഷ പുളിയത്താൽ, 15- റജിൻദാസ്, 18- പ്രീത മോഹൻ, 20- ദിനേഷ് മാമ്പ്ര, 22- ഷൈജ വളപ്പിൽ, 23 – സക്കീർ ഹുസൈൻ.

---- facebook comment plugin here -----

Latest