Connect with us

National

ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി

സമ്മര്‍ ഹില്ലില്‍ മണ്ണിനടിയില്‍ എട്ട് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

Published

|

Last Updated

ഷിംല  | ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. അതേ സമയം കാണാതെയായ ഇരുപതോളം പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. സമ്മര്‍ ഹില്ലില്‍ മണ്ണിനടിയില്‍ എട്ട് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവർഷം ആരംഭിച്ച് 55 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 113 ഉരുൾപൊട്ടലുകൾ ഉണ്ടായി. ഇത് പൊതുമരാമത്ത് വകുപ്പിന്  2,491 കോടി രൂപയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 1,000 കോടി രൂപയും നഷ്ടമുണ്ടാക്കി

മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.