Kerala
യുവ സംവിധായകയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം സിറ്റി ഡി സി ആര്‍ ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

തിരുവനന്തപുരം | യുവ സംവിധായക നയന സൂര്യയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി ഡി സി ആര്‍ ബി അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴുത്ത് ശക്തമായി ഞെരിച്ച നിലയിലാണ്. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്. അടിവയറ്റില്‍ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം
കൊലപാതക സൂചനയാണ് നല്‍കുന്നത്.
2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----