Kerala
വി പ്രതാപചന്ദ്രന്റെ മരണം; പരാതി പിന്‍വലിച്ച് കുടുംബം
കോണ്‍ഗ്രസുകാരുടെ അപവാദ പ്രചാരണമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി.

തിരുവനന്തപുരം | കെ പി സി സി ട്രഷററായിരുന്ന അഡ്വ. വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ച് കുടുംബം. കേസ് പിന്‍വലിക്കുന്നതായി മക്കള്‍ ഡി ജി പിയുടെ ഓഫീസിനെ അറിയിച്ചു. കോണ്‍ഗ്രസുകാരുടെ അപവാദ പ്രചാരണമാണ് മരണത്തിന് കാരണമെന്നായിരുന്നു പരാതി.
പ്രതാപചന്ദ്രന്റെ മക്കളായ പ്രജിത്തും പ്രീതിയുമാണ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നത്. പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനും പരാതി അയച്ചിരുന്നു. കോണ്‍ഗ്രസ് യൂനിറ്റ് കമ്മറ്റി ചുമതലക്കാരായ രണ്ടു പേര്‍ പ്രതാപചന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കെ പി സി സിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസികാഘാതവും ഉണ്ടാക്കി എന്നതുള്‍പ്പെടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.