Kerala
പ്രതാപചന്ദ്രന്‍ നായരുടെ മരണം; പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അന്വേഷിക്കും
അന്വേഷണ കമ്മീഷനെ വെച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് കിട്ടുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു

തിരുവനന്തപുരം| കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്‍ നായരുടെ മരണത്തില്‍ പാര്‍ട്ടി അന്വേഷണം. അന്വേഷണ കമ്മീഷനെ വെച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് കിട്ടുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ മാനസിക പീഡനം താങ്ങാനാകാതെയാണ് പ്രതാപചന്ദ്രന്‍ നായര്‍ മരിച്ചതെന്നായിരുന്നു മക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കെപിസിസി അധ്യക്ഷനും നല്‍കിയ പരാതി.
കെപിസിസി യുടെ ഫണ്ട് കട്ടുമുടിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നായിരുന്നു ആരോപണം. പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെയും അന്വേഷണം. കഴിഞ്ഞ മാസമാണ് കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ മരിച്ചത്.