Kerala
എഡിഎമ്മിന്‍റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്.
കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തലശ്ശേരി ജില്ലാ കോടതിയിലാണ് ജാമ്യഹരജിയില്‍ വാദം നടക്കുക.
സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെ വാദം കേള്‍ക്കും.ദിവ്യക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും.അതേസമയം തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കലക്ടറുടെ മൊഴിയും പരാതിക്കാരന്‍ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗത്തിന്റെ വാദം.
നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്.