Connect with us

Kasargod

ചരമം: കൊല്ലം പൊഴിക്കര സ്വദേശി നജ്മുദ്ദീൻ മിസ്ബാഹി

സ്വദേശമായ പൊഴിക്കരയിൽ നിർമാണത്തിലിരുന്ന സ്വന്തം വീടിന് പെയിന്റ് അടിചുകൊണ്ടിരിക്കെ കാൽ തെന്നിവീണുണ്ടായ അപകടത്തെ തുടർന്നാണ് മരണം.

Published

|

Last Updated

നീലേശ്വരം | ആനച്ചാൽ ഖിളർ ജുമാമസ്‌ജിൽ ഖതീബും മുദരിസുമയിരുന്ന കൊല്ലം പറവൂർ പൊഴിക്കര സ്വദേശി നജ്മുദീൻ മിസ്ബാഹി(49) നിര്യാതനായി. സ്വദേശമായ പൊഴിക്കരയിൽ നിർമാണത്തിലിരുന്ന സ്വന്തം വീടിന് പെയിന്റ് അടിചുകൊണ്ടിരിക്കെ കാൽ തെന്നിവീണുണ്ടായ അപകടത്തെ തുടർന്നാണ് മരണം. ഉടൻ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊടകിലെ കൊട്ടമുടി, കാസർഗോഡ് കോട്ടികുളം, ബേക്കൽ, നീലേശ്വരം പടന്നക്കാട് എന്നിവിടങളിലും മുദരിസായിരുന്നു. നിലവിൽ കൊല്ലം പറവൂർ ചില്ലക്കൽ മുസ്ലിം ജമാഅത്ത് ഖതീബാണ്.

ഭാര്യ : ഹസീന. മക്കൾ : നജ്മ, സിദാൻ, അഹമദ്. സഹോദരങൾ : നവാസ്, നൗഷാദ് , നിസാർ.