National
അജ്മീറില്‍ ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; ദേഹത്ത് മൂത്രമൊഴിച്ചതായും പരാതി
പന്ത്രണ്ട് പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്.
അജ്മീര്‍| രാജസ്ഥാനിലെ അജ്മീറില്‍ പത്താംക്ലാസുകാരനായ ദലിത് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചതായും ദേഹത്ത് മൂത്രമൊഴിച്ചതായും പരാതി. പന്ത്രണ്ട് പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. ഈ മാസം 26 നാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പ്രതികള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.
പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പോലീസിന് പരാതി നല്‍കി. വിദ്യാര്‍ത്ഥി ഫോണില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവാക്കള്‍ വടിയുമായി അടുത്തുവന്ന് മര്‍ദിക്കുകയായിരുന്നെന്നും അതിനിടെ ചിലര്‍ ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതിയില്‍ പറയുന്നു.







