Connect with us

Kerala

സ്‌കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ചു; പ്രധാന അധ്യാപികക്കെതിരെ കേസ്

സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു

Published

|

Last Updated

കാസര്‍കോട്  | സ്‌കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ചതായി പരാതി. കാസര്‍കോട് കോട്ടമല എംജിഎംഎ സ്‌കൂളില്‍ ഈ മാസം 19നായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു

സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കിനില്‍ക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയില്‍ പറയുന്നു. പ്രധാന അധ്യാപിക ഷേര്‍ളിക്കെതിരെ പട്ടികജാതി / പട്ടിക വര്‍ഗ അതിക്രമം തടയല്‍, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

Latest