Connect with us

National

മിഗ്ജാമ് ചുഴലിക്കാറ്റ് ഉച്ചയോടെ ആന്ധ്ര തീരത്തെത്തും; തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരണം എട്ടായി

മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത് എത്തും

Published

|

Last Updated

ചെന്നൈ |  മിഗ്ജാമ് ചുഴലിക്കാറ്റിനെതുടര്‍ന്ന് ചെന്നൈയിലുണ്ടായ അതിശക്തമായ മഴക്ക് ഇന്ന് അല്‍പം ശമനമായിട്ടുണ്ടെങ്കിലും നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. അതേ സമയം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മഴ മാറിനിന്നതോടെ നഗരത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിലെ ഭൂരിഭാഗം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകുമെന്നാണ് അറിയുന്നത്.

അഞ്ച് പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു.

ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മഴക്കെടുതിയില്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട വിവരം. വെള്ളക്കെട്ടിനെതുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞുകിടക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

അതേ സമയം, മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത് എത്തും. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ആന്ധ്ര തീരം കനത്ത ജാഗ്രതയിലാണ്.ആന്ധ്രയിലെഎട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലൂടെ പോകുന്ന ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഏഴു ട്രെയിനുകള്‍ കൂടി ദക്ഷിണ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോര്‍ -ഗുരുവായൂര്‍ എക്‌സ്പ്രസ്സ് വിഴുപ്പുറത്ത് നിന്ന് 12:15നാനായിരിക്കും പുറപ്പെടുക.

റദ്ദാക്കിയ കേരളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍

ഇന്നത്തെ കൊല്ലം – സെക്കന്തരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി.നാളെ രാവിലെ 6.35ന് കൊച്ചുവേളിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പുറപ്പെടേണ്ട രപ്തിസാഗര്‍ എക്‌സ്പ്രസ് റദ്ദാക്കി.ന്യൂഡല്‍ഹി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഇന്നും സര്‍വീസ് നടത്തില്ല.നാളെ പുറപ്പെടേണ്ട ഷാലിമാര്‍ -നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ് റദ്ദാക്കി. ബുധന്‍, വ്യാഴം ദിവസങ്ങളിലെ ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് റദ്ദാക്കിസെക്കന്തരാബാദില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് ഇന്നും ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള ശബരി എക്‌സ്പ്രസ് ഇന്നും നാളെയും മറ്റന്നാളും ഉണ്ടാകില്ല. എറണാകുളത്ത് നിന്ന് ടാറ്റ നഗറിലേക്കുള്ള ബൈ വീക്കിലി എക്‌സ്പ്രസ് റദ്ദാക്കിഎറണാകുളത്ത് നിന്ന് ബില്‍സാപൂരിലേക്കുള്ള നാളത്തെ വീക്കിലി എക്‌സ്പ്രസ് റദ്ദാക്കി

 

Latest