National
ചാരവൃത്തി നടത്തിയ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കു തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് സി ആര്‍ പി എഫ് ജവാനായ മോതി റാം ജാട്ടിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്
ന്യൂഡല്‍ഹി | ചാരവൃത്തി നടത്തിയ സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കു തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് സി ആര്‍ പി എഫ് ജവാനായ മോതി റാം ജാട്ടിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്തത്.
2023 മുതല്‍ ഇയാള്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി പങ്കുവെച്ചിരുന്നുവെന്നും പറയുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ പാക് ഏജന്റുമാരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നതായും ഏജന്‍സി കണ്ടെത്തി.
ഡല്‍ഹിയില്‍ നിന്നാണ് മോത്തി റാമിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂണ്‍ ആറുവരെ ഇയാളെ എന് ഐ എ കസ്റ്റഡിയില്‍ വിട്ടു.


