Connect with us

KPCC POLITICAL AFFERCE MEET

നിര്‍ണായക കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

യോഗം ചേരുന്നത് ഡി ലിറ്റില്‍ ചെന്നിത്തല- സതീശന്‍ പോര് തുടരുന്നതിനിടെ

Published

|

Last Updated

തിരുവനന്തപുരം | ഡിലിറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കെ പി സി സി യുടെ നിര്‍ണായ രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഏറ്റുമുട്ടലിനിടെ പുതിയ നേതൃത്വം ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഡി ലിറ്റ് വിവാദമുണ്ടാകുന്നത്. ഇത് ഇന്നത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. പാര്‍ട്ടി നിലപാട് താനും കെ പി സി സി അധ്യക്ഷനും പറയുന്നതാണെന്ന വി.ഡി സതീശന്റെ പ്രസ്താവന ചെന്നിത്തലയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെത് ഒറ്റയാള്‍ പോരാട്ടമാണെന്നാണ് ചെന്നിത്തല നല്‍കിയ മറുപടി.

നീണ്ട ഇടവേളക്ക് ശേഷം കെ പി സി സി രാഷ്ട്രീയകാര്യ സമിതി ചേരുമ്പോള്‍ പുനഃസംഘടനയും പ്രധാന ചര്‍ച്ചയാണ്. സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം കെ റെയില്‍ അടക്കമുള്ള വിഷങ്ങളില്‍ തുടര്‍ സമരങ്ങളും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ജെബി മേത്തര്‍ ഇന്ന് ചുമതലയേല്‍ക്കും.

 

Latest