National
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപിഎം
അതേ സമയം ഷയത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നത് ശരിയല്ല.

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇരു രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഭീകരവാദം പരിഹാരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രസ്താവനയില്‍ പറഞ്ഞു.
സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാര്‍ഗത്തില്‍ ജീവിക്കാന്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭീകരവാദത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും എം എ ബേബി പ്രസ്താവനയിലൂടെ അറിയിച്ചു.
അതേ സമയം ഷയത്തില്‍ മൂന്നാം കക്ഷി ഇടപെടുന്നത് ശരിയല്ല. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന രണ്ട് രാജ്യങ്ങളാണ് ചര്‍ച്ച നടത്തേണ്ടത് എന്നാണ് നേരത്തെ സിപിഎമ്മിന്റെ നിലപാട്. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതിനു പിന്നാലെ ചര്‍ച്ച നടത്തണം എന്ന് ആവശ്യപ്പെട്ടത് സിപിഎമ്മാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.