Connect with us

ep jayarajan

ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നു സി പി ഐ

തന്നെ മുന്‍ നിര്‍ത്തി പുകമറ സൃഷ്ടിക്കുന്നത് തടയാനാണ് തുറന്നു പറഞ്ഞതെന്ന് ഇ പി

Published

|

Last Updated

തിരുവനന്തപുരം | പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായി എന്നു സി പി ഐ. മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ച കൂടിക്കാഴ്ച വിഷയത്തില്‍ സി പി എം തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തില്‍ ഉയര്‍ന്നുവരും. തന്നെ മുന്‍ നിര്‍ത്തി പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇ പി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പാപി പരാമര്‍ശം പൊതുവെ സമൂഹം സ്വീകരിക്കേണ്ട മുന്‍കരുതലിനെക്കുറിച്ചുള്ളതാണെന്നും ഇ പി പറഞ്ഞു.

തിരഞ്ഞെടുപ്പു ദിവസം തന്നെ മുന്‍ നിര്‍ത്തി പുകമറ സൃഷ്ടിക്കാനുള്ള നീക്കമുണ്ടായപ്പോഴാണ് കൂടിക്കാഴ്ചയുടെ വിവരം തുറന്നു പറഞ്ഞത്. ജാവദേക്കര്‍ തന്നെ കാണാന്‍ തിരുവനന്തപുരത്തെ മകന്റെ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു. മകന്റെ ഫോണില്‍ വിളിച്ചാണു സന്ദര്‍ശകര്‍ വരുന്ന കാര്യം പറഞ്ഞത്. പത്തുമിനുട്ടില്‍ താഴെയാണ് സംസാരം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest