Connect with us

National

കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കില്ല: വിദഗ്ധ സമിതി

കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഷീല്‍ഡ് വാക്‌സീന്‍ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സീന്‍ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്സീനുകള്‍ക്കിടയിലെ ഇടവേളയില്‍ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. വാക്സീന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്സീന്‍ വിതരണം സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

 

Latest