Connect with us

National

12 വയസ്സിന് മുകളിലുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ചില്‍ തുടങ്ങും

7.4 കോടി പേര്‍ക്കാണ് 15-18 വയസ്സ് വിഭാഗത്തില്‍ വാക്‌സിന്‍ എടുക്കേണ്ടത്. അതില്‍ 3.45 കോടി പേര്‍ ഇതിനകം ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങുമെന്ന് നിതി ആയോഗ് കൊവിഡ് 19 വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ. അപ്പോഴേക്കും 15 മുതല്‍ 18 വരെ പ്രായക്കാരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

7.4 കോടി പേര്‍ക്കാണ് 15-18 വയസ്സ് വിഭാഗത്തില്‍ വാക്‌സിന്‍ എടുക്കേണ്ടത്. അതില്‍ 3.45 കോടി പേര്‍ ഇതിനകം ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. ഇവര്‍ക്ക് 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കാം. ജനുവരി അവസാനത്തോടെ കൗമാരക്കാര്‍ പൂര്‍ണമായും ഒരു ഡോസ് വാക്‌സിന്‍ എടുത്തുകഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ഇവരുടെ രണ്ടാം ഡോസ് വാക്‌സിനും പൂര്‍ത്തിയാകും. ഈ സ്ഥിതിയില്‍ മാര്‍ച്ച് ആദ്യം തന്നെ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

12-14 ഗ്രൂപ്പിന് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നയപരമായി തീരുമാനം എടുക്കേണ്ടതുണ്ടെന്ന് അറോറ പറഞ്ഞു. 7.5 കോടി പേരാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്.

---- facebook comment plugin here -----

Latest