Connect with us

National

അരവിന്ദ് കെജ്രിവാളിന് കൊവിഡ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് . ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എന്നെ ബന്ധപ്പെട്ടവര്‍ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തില്‍ കഴിയുകയും വേണം- ട്വീറ്റില്‍ തുടര്‍ന്നു പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. അതേസമയം 4,099 പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച ഡല്‍ഹിയില്‍ ചെയ്തു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്.

Latest