covid
ഡല്‍ഹിയിലും മുംബൈയിലും കൊവിഡ് കുതിച്ചുയരുന്നു
ഒമിക്രോണ്‍ കേസുകളും ഇരുനഗരങ്ങളിലും ഉയരുന്നുണ്ട്.
മുംബൈ/ ഡല്‍ഹി | മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലും ഡല്‍ഹിയിലും പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസത്തേക്കാള്‍ 86 ശതമാനം അധികമാണ് ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍. മെയ് 30 മുതലുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 923 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ 496 ആയിരുന്നു. ഒമിക്രോണ്‍ കേസുകളും ഇരുനഗരങ്ങളിലും ഉയരുന്നുണ്ട്.
മുംബൈ നഗരത്തില്‍ 2,510 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 82 ശതമാനമാണ് വര്‍ധന. കഴിഞ്ഞ ദിവസമിത് 1377 കേസുകളായിരുന്നു.







