Connect with us

Kerala

സംസ്ഥാനത്ത് 2,471 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകള്‍ ഉയരുകയാണ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2,471 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ്. ജില്ലയില്‍ ഇന്ന് 750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 356 പേര്‍ക്കും കോട്ടയത്ത് 296പേര്‍ക്കും കോഴിക്കോട് 251 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകള്‍ ഉയരുകയാണ്. രാജ്യത്താകമാനവും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമാണ്.

 

Latest