Connect with us

independence day 2021

സ്വാതന്ത്ര്യദിനാഘോഷം: വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരം അര്‍പ്പിച്ചുമാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്‌.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യാ മഹാരാജ്യം പിറന്നിട്ട് ഇന്നേക്ക് 75 വര്‍ഷം. കനത്ത സുരക്ഷയില്‍ രാജ്യമെങ്ങും സ്വാതന്ത്ര്യ ദിനാം ആഘോഷിക്കുകയാണ്. ഞായറാഴ്ച രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ദിനാഘോഷത്തിന് ഔദ്യോഗികമായി തുടക്കമായത്. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും ഒളിംപിക്സ് താരങ്ങളും ചടങ്ങിംൽ പങ്കെടുക്കുന്നുണ്ട്.

സ്വാതന്ത്ര്യ സമരപോരാളികളെ അനുസ്മരിച്ചും കോവിഡ് കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരം അര്‍പ്പിച്ചുമാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്‌. വിഭജനത്തില്‍ ജീവന്‍ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാവി തലമുറയ്ക്ക് ഇത് പ്രചോദനമാണ്. സ്വന്തമായി കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്‌, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്‌സ് വേദിയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

അതീവ സുരക്ഷയിലാണ് ഇത്തവണ ആഘോഷ പരിപാടികള്‍. പുറത്ത് നിന്ന് കാണാന്‍ കഴിയാത്ത വിധം ചെങ്കോട്ട പൂര്‍ണമായും മറച്ചിട്ടുണ്ട്. പഴയ ഡല്‍ഹിയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഡല്‍ഹി പോലീസ് മുദ്രവെച്ചു. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തി.പുലര്‍ച്ചെ നാലുമുതല്‍ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

ചെങ്കോട്ടയ്ക്കു ചുറ്റും എന്‍.എസ്.ജി. കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. രണ്ടു പ്രത്യേക കണ്‍ട്രോള്‍ റൂമുകളുകളും സിസി ടിവി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ സംവിധാനവും ഏര്‍പ്പെടുത്തി.

ആസാദി കാ അമൃത് മഹോത്സവം രാജ്യത്തെ ജനങ്ങൾക്കിടയിൽ പുതിയ ഊർജ്ജവും പുതിയ ബോധവും പകർന്നുനൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ട്വീറ്റ് ചെയ്തു.

Latest