Connect with us

Uae

കോർപ്പറേറ്റ് നികുതി: സമയപരിധി അവസാനിക്കുന്നു

പിഴകൾ ഒഴിവാക്കാൻ പ്രവർത്തിക്കണമെന്ന് അതോറിറ്റി

Published

|

Last Updated

ദുബൈ| യു എ ഇയിലെ കോർപ്പറേറ്റ് നികുതിദായകർ കോർപ്പറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യാനും ഭരണപരമായ പിഴകൾ ഒഴിവാക്കാൻ നിയമപരമായ സമയപരിധിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കാനും ഫെഡറൽ ടാക്‌സ് അതോറിറ്റി (എഫ് ടി എ) അഭ്യർഥിച്ചു. സ്ഥാപനങ്ങൾ അവരുടെ ആദ്യ നികുതി കാലയളവ് അവസാനിച്ച് ഏഴ് മാസത്തിനുള്ളിൽ കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ സമർപ്പിക്കുകയും ആദ്യത്തെ നികുതി റിട്ടേൺ അല്ലെങ്കിൽ വാർഷിക പ്രഖ്യാപനം സമർപ്പിക്കുകയും വേണം. അവസാന തീയതി പ്രാബല്യത്തിൽ വരുന്നതിന് മുമ്പോ ശേഷമോ എന്നത് പരിഗണിക്കാതെയാവണം ഇത്. വൈകിയുള്ള രജിസ്‌ട്രേഷൻ പിഴകളിൽ നിന്നുള്ള ഇളവ് ആദ്യ നികുതി കാലയളവിലേക്ക് മാത്രമേ ബാധകമാകൂ എന്ന് എഫ് ടി എ വ്യക്തമാക്കി.

എഫ് ടി എയുടെ ഇമാറാടാക്‌സ് പ്ലാറ്റ്ഫോം വഴിയാണ് സ്ഥാപനങ്ങൾ കോർപ്പറേറ്റ് നികുതിക്ക് രജിസ്റ്റർ ചെയ്യേണ്ടത്. സ്ഥാപനത്തിന്റെ ആദ്യ നികുതി കാലയളവ് അവസാനിച്ച് ഏഴ് മാസത്തിനുള്ളിൽ ആദ്യ നികുതി റിട്ടേൺ അല്ലെങ്കിൽ പ്രഖ്യാപനം സമർപ്പിക്കണം. നികുതി നൽകേണ്ട ബിസിനസുകൾക്കും രജിസ്റ്റർ ചെയ്യേണ്ട ഒഴിവാക്കപ്പെട്ട വ്യക്തികൾക്കും ഇത് ബാധകമാണ്. മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്ക് അനുസൃതമായി സ്വമേധയാ നികുതി പാലിക്കുന്ന ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനൊപ്പം നികുതി ബാധ്യതകൾ നിറവേറ്റുന്നതിൽ ബിസിനസ്സുകളെ പിന്തുണക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രിസഭാ തീരുമാനപ്രകാരം പരിമിതകാല ഇളവ് നൽകിയിരുന്നു.
അനാവശ്യമായ സാമ്പത്തിക പിഴകൾ ഒഴിവാക്കുന്നതിനും എഫ് ടി എ വെബ്സൈറ്റിൽ ലഭ്യമായ കോർപ്പറേറ്റ് നികുതി നിയമം, എക്‌സിക്യൂട്ടീവ് തീരുമാനങ്ങൾ, ഉപയോക്തൃ ഗൈഡുകൾ എന്നിവ അവലോകനം ചെയ്യാൻ അധികൃതർ സ്ഥാപന അധികാരികളോട് അഭ്യർഥിച്ചു.

 

 

Latest