Kerala
മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
രണ്ട് പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് | കൊയിലാണ്ടിയില്‍ മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. മത്സ്യത്തൊഴിലാളികളായ മൂന്ന് പേര്‍ക്ക് പരുക്ക്. ജോസ്,കുമാര്‍ ,ഷിബു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. പരുക്കേറ്റവര്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളാണ്.







