Connect with us

National

വിവാദ പ്രസ്താവന; ഗുസ്തി ഫെഡറേഷന്‍ ഭാരവാഹിക്ക് സസ്‌പെന്‍ഷന്‍

ഗുസ്തി താരങ്ങളെ തോമര്‍ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് വിവാദമായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹിക്കെതിരെ നടപടിയുമായി കേന്ദ്ര കായിക മന്ത്രാലയം. ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ തത്സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച് സമരത്തിലുള്ള ഗുസ്തി താരങ്ങളെ തോമര്‍ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് വിവാദമായിരുന്നു. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നായിരുന്നു വിനോദ് തോമറിന്റെ പ്രസ്താവന.

 

Latest