National
വന്ദേഭാരതില്‍ പുഴുവുള്ള ഭക്ഷണം നൽകി; കരാറുകാരന് 50 ലക്ഷം രൂപ പിഴ
കൃഷ്ണ എന്റർപ്രൈസസിന്റെ കരാർ റദ്ദാക്കുകയും ചെയ്തു.
ന്യൂഡല്‍ഹി| വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരക്ക് പുഴുവുള്ളതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണം നൽകിയ സംഭവത്തിൽ റെയിൽവേ കർശന നടപടി സ്വീകരിച്ചു. ഭക്ഷണ വിതരണം നിർവഹിച്ച ഐ ആർ സി ടി സിക്ക് 10 ലക്ഷം രൂപയും കരാറെടുത്ത കൃഷ്ണ എന്റർപ്രൈസസിന് 50 ലക്ഷം രൂപയും പിഴയായി ചുമത്തി. കൂടാതെ, കൃഷ്ണ എന്റർപ്രൈസസിന്റെ കരാർ റദ്ദാക്കുകയും ചെയ്തു.
പട്‌ന–ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ മാർച്ച് 15ന് യാത്ര ചെയ്തവർക്ക് നൽകിയ ഭക്ഷണത്തിലാണ് പുഴുക്കളും കാലാവധി കഴിഞ്ഞ തൈരും കണ്ടെത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്.
യാത്രക്കാരുടെ സുരക്ഷയും ഭക്ഷണത്തിന്റെ ഗുണനിലവാരവും ഏറ്റവും മുൻഗണനയാണെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി തുടരുമെന്നും റെയിൽവേ അറിയിച്ചു.
---- facebook comment plugin here -----




