Connect with us

govt& governor conflict

സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി: പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് നാടകം; ഈ തര്‍ക്കത്തില്‍ പങ്കാളിയാകാനില്ല

Published

|

Last Updated

തിരുവനന്തപുരം |  ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്‌പോര് നാടകമാണ്. ഈ തര്‍ക്കത്തില്‍ പങ്കാളിയാകാനില്ല. സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഇടയില്‍ ഇടനിലക്കാരുണ്ടെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ആരോപിച്ചു.

സര്‍ക്കാറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ഗവര്‍ണര്‍ കൂട്ടുനിന്നിരുന്നു. അന്ന് ഇവര്‍ തമ്മില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ഇപ്പള്‍ എടുത്തത് ശരിയായ നിലപാടാണ്. ഇത് സംബന്ധിച്ച പുതിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.