Connect with us

TRIVANDRAUM GOLD SMUGGLING

ഗൂഢാലോചന: സ്വപ്‌നയേയും സരിത്തിനേയും ഉടന്‍ ചോദ്യം ചെയ്യും

സ്വപ്‌നയുടെ ഡ്രൈവറേയും ഭാര്യയേയും ചോദ്യം ചെയ്തു

Published

|

Last Updated

പാലക്കാട് |  മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സരിത്തിനെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. സ്വപ്ന പാലക്കാട് എത്തിയ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം.

സ്വപ്ന ജോലി ചെയ്യുന്ന എച്ച് ആര്‍ ഡി എസിലെ മുന്‍ ജീവനക്കാരനെയും ഭാര്യയെയും അന്വേഷണം സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയുടെ ഡ്രൈവറേയും ഇദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ചോദ്യം ചെയ്തത്. ഈ ഡ്രൈവറുടെ ഭാര്യയായിരുന്നു സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ളാറ്റില്‍ സഹായിയായി ഉണ്ടായിരുന്നത്. സ്വപ്ന എവിടെയാക്കെയാണ് പോയതെന്നാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന് ശേഷം ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു.

 

 

 

Latest