swapna revelation
ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും
പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക
തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ കേസിലെ പ്രതികളുടെ നേതൃത്വത്തിലുള്ള ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തു. പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹീം നേരത്തെ രഹസ്യ മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇരുവരും രഹസ്യമൊഴി നല്‍കുന്നത്. സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടന്നതിന് പാലക്കാട് കസബ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്.







